---
title: "ചൊക്ലി മേനപ്രം എൽപി സ്കൂളിന്റെ 150 ആം വാർഷിക ആഘോഷ ചടങ്ങുകൾ നടന്നു "
english_title: "Chokkli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189178/chokkli"
published_at: "2024-03-04T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e519dc7e537_Screenshot_20240304-055312_WhatsApp.jpg"
keywords: []
---

# ചൊക്ലി മേനപ്രം എൽപി സ്കൂളിന്റെ 150 ആം വാർഷിക ആഘോഷ ചടങ്ങുകൾ നടന്നു 

> **Lead Summary:** **ചൊക്ലി** : മേനപ്രം എൽപി സ്കൂളിന്റെ 150 ആം വാർഷിക ആഘോഷ ചടങ്ങുകൾ നടന്നു. സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങുകൾ വടകര പാർലമെന്റ് നിയോജകമണ്ഡലം എംപി കെ മുരളീധരൻ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ അധ്യക്ഷയായി. എൽഎസ്എസ് അൽമാഫിർ അനുമോദനങ്ങൾ ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ സുധി നിർവഹിച്ചു. വാർഡ് മെമ്പർ പരത്തിന്റവിട നവാസ് എൻഡോവ്മെന്റ് വിതരണം നടത്തി.

## Article Content

**ചൊക്ലി** : മേനപ്രം എൽപി സ്കൂളിന്റെ 150 ആം വാർഷിക ആഘോഷ ചടങ്ങുകൾ നടന്നു. സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങുകൾ വടകര പാർലമെന്റ് നിയോജകമണ്ഡലം എംപി കെ മുരളീധരൻ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ അധ്യക്ഷയായി. എൽഎസ്എസ് അൽമാഫിർ അനുമോദനങ്ങൾ ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ സുധി നിർവഹിച്ചു. വാർഡ് മെമ്പർ പരത്തിന്റവിട നവാസ് എൻഡോവ്മെന്റ് വിതരണം നടത്തി.

പൊതുവിദ്യാലയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ എം ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി പി കെ ജവഹർ പ്രതിഭകൾക്കുള്ള ഉപഹാര വിതരണം നിർവഹിച്ചു. എസ്.ആർ ജി കൺവീനർ ഈ സുമിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ഉദയൻ മാസ്റ്റർ, സുനിൽ ഭാൽ, കെഎം പവിത്രൻ മാസ്റ്റർ, കുഞ്ഞു മൂസ, പി എം ഷാജി, കെ ജെ സജ്ജ്വല, ഈ അജിത, കെ അനിൽകുമാർ, കെഎം ചന്ദ്രൻ മാസ്റ്റർ, ഷംസുദ്ദീൻ സഖാഫി, പി ജയതിലകൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക കെ എം ലനിഷ സ്വാഗതവും,എ.റസീന നന്ദിയും പറഞ്ഞു . തുറന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189178/chokkli)