---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന് "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189181/walkininterview"
published_at: "2024-03-04T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e51c92f2765_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന് 

> **Lead Summary:**  **കണ്ണൂര്‍**: ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

## Article Content

 **കണ്ണൂര്‍**: ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189181/walkininterview)