---
title: "സംസ്ഥാനത്തെ പത്താംക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം"
english_title: "Sslcexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189210/sslcexam"
published_at: "2024-03-04T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e54b74924eb_images_(2)_(8).jpeg"
keywords: []
---

# സംസ്ഥാനത്തെ പത്താംക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ പത്താംക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. വിവിധ മേഖലകളിലായി 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത് . ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ക്രമീകരിച്ചിരിക്കുന്നു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ പത്താംക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. വിവിധ മേഖലകളിലായി 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത് . ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ക്രമീകരിച്ചിരിക്കുന്നു.

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189210/sslcexam)