---
title: "#Kannur| പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ മുന്നിൽ"
english_title: "Kannur leads in plan fund utilization"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189232/kannur-leads-in-plan-fund-utilization"
published_at: "2024-03-04T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5598929792_images_(2).jpeg"
keywords: []
---

# #Kannur| പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ മുന്നിൽ

> **Lead Summary:** **കണ്ണൂർ: **സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂര്‍. ലഭിച്ച ഫണ്ടിന്റെ 94.96 ശതമാനം ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്. എറണാകുളം, വയനാട് ജില്ലകള്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.

## Article Content

**കണ്ണൂർ: **സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂര്‍. ലഭിച്ച ഫണ്ടിന്റെ 94.96 ശതമാനം ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്. എറണാകുളം, വയനാട് ജില്ലകള്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 397 പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടപ്പാക്കിയത്. ഇതിനായി ലഭിച്ച 1561.46 കോടി രൂപയില്‍ നിന്ന് 1494.78 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ബാക്കി പരമാവധി തുക ഈ മാസത്തിനകം വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കും.

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍, കണ്ണൂര്‍ ഡി.ഐ.ജി ഓഫീസ്, ജില്ലാ കുടുംബശ്രീ മിഷന്‍ തുടങ്ങി നിരവധിപ്പേര്‍ ഇതിനകം തന്നെ നൂറ് ശതമാനം തുക വിനിയോഗിച്ച് കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189232/kannur-leads-in-plan-fund-utilization)