---
title: "#mustering | ഇ -കെ.വൈ.സി മസ്റ്ററിങ് വൈകുന്നു: ഇരിട്ടി താലൂക്കിലെ റേഷൻ കടകളിൽ വൻ തിരക്ക് "
english_title: "E-KYC mustering delayed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189235/e-kyc-mustering-delayed"
published_at: "2024-03-04T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55a5b755a9_WhatsApp_Image_2024-03-04_at_10.47.18_AM_(1).jpeg"
keywords: []
---

# #mustering | ഇ -കെ.വൈ.സി മസ്റ്ററിങ് വൈകുന്നു: ഇരിട്ടി താലൂക്കിലെ റേഷൻ കടകളിൽ വൻ തിരക്ക് 

> **Lead Summary:** **ഇരിട്ടി: **എ.എ.വൈ, ബി.പി.എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡും, റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനായി നടക്കുന്ന മസ്റ്ററിങ്ങിൻ്റെ ഭാഗമായി റേഷൻ കടകളിൽ വൻ തിരക്ക്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ പല റേഷൻ കടകളിലും മസ്റ്ററിങ്ങിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതിയുണ്ട്.

## Article Content

**ഇരിട്ടി: **എ.എ.വൈ, ബി.പി.എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡും, റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനായി നടക്കുന്ന മസ്റ്ററിങ്ങിൻ്റെ ഭാഗമായി റേഷൻ കടകളിൽ വൻ തിരക്ക്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ പല റേഷൻ കടകളിലും മസ്റ്ററിങ്ങിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതിയുണ്ട്.

മാർച്ച് 2, 4 തീയതികളായിരുന്നു മസ്റ്ററിങ്ങിന് അനുവദിച്ചത്. എന്നാൽ രാവിലെ 10 മണിയായിട്ടും സംവിധാനം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയാണ് മണത്തണയിലെ റേഷൻ കടയിൽ നിന്നും ഉയരുന്നത്. ഇരിട്ടി താലൂക്കിലെ മിക്ക റേഷൻ കടയിലും ഇതു തന്നെയാണ് അവസ്ഥ എന്നാണ് അറിയുവാൻ കഴിയുന്നത്.

കനത്ത ചൂടിലും നിരവധി പേരാണ് റേഷൻ കടകളിൽ എത്തി കാത്ത് നിൽക്കുന്നത്. കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം അടുത്തുള്ള റേഷൻ കടയിൽ എത്തി ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിക്കണം എന്നായിരുന്നു സപ്ലൈ ഓഫീസറുടെ അറിയിപ്പ്. മാർച്ച് 2, 4 തീയതികളിൽ റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ്ങിനുള്ള സൗകര്യം റേഷൻ കടകളിൽ ഒരുക്കിയിരുന്നു. മസ്റ്ററിങ് നടത്താത്ത കാർഡ് ഉടമകൾക്ക് ഏപ്രിൽ മാസം മുതൽ റേഷൻ സാധനങ്ങൾ കിട്ടുകയില്ലെന്നും അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189235/e-kyc-mustering-delayed)