---
title: "സിദ്ധാർത്ഥന്റെ മരണം: പ്രതികളുമായി ഇന്നും തെളിവെടുപ്പ്"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189238/kalpetta"
published_at: "2024-03-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55cf1b74fc_images_(3)_(6).jpeg"
keywords: []
---

# സിദ്ധാർത്ഥന്റെ മരണം: പ്രതികളുമായി ഇന്നും തെളിവെടുപ്പ്

> **Lead Summary:** **കൽപ്പറ്റ**: പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിന്റെ തെളിവെടുപ്പ് . ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടത്തിയത്.

## Article Content

**കൽപ്പറ്റ**: പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിന്റെ തെളിവെടുപ്പ് . ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടത്തിയത്.

കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇന്നലെ ഹോസ്റ്റലിനുള്ളിലും മർദ്ദനം നടന്ന മറ്റ് ഇടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189238/kalpetta)