---
title: "ശമ്പള വിതരണം ഇന്നുമുതൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189252/thiruvananthapuram"
published_at: "2024-03-04T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e566ac620bc_Screenshot_20240304-114207_WhatsApp.jpg"
keywords: []
---

# ശമ്പള വിതരണം ഇന്നുമുതൽ

> **Lead Summary:** **തിരുവനന്തപുരം** : സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്ന് ദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുക ആയിരുന്നു.

## Article Content

**തിരുവനന്തപുരം** : സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്ന് ദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുക ആയിരുന്നു.

തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായി ഇത് ഒഴിവാക്കും. ആദ്യ ദിവസം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാം ദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ, മൂന്നാം ദിവസം അധ്യാപകർ എന്നിങ്ങനെ ആയിരിക്കും ക്രമീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189252/thiruvananthapuram)