---
title: "# K.C.Salim  | സാമൂഹിക പ്രവർത്തകൻ കെ.സി. സലീം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും "
english_title: "Social worker K.C. Salim will be an independent candidate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189254/social-worker-kc-salim-will-be-an-independent-candidate"
published_at: "2024-03-04T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5699fd5bca_Picsart_24-03-04_11-55-56-924.jpg"
keywords: []
---

# # K.C.Salim  | സാമൂഹിക പ്രവർത്തകൻ കെ.സി. സലീം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും 

> **Lead Summary:** **കണ്ണൂർ: **വളപട്ടണത്തെ പ്രമുഖ സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനായ കെ.സി.സലീം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനം നടത്തിയത്.

## Article Content

**കണ്ണൂർ: **വളപട്ടണത്തെ പ്രമുഖ സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനായ കെ.സി.സലീം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനം നടത്തിയത്.

ജീവകാരുണ്യ മേഖലയിലും പൊതുസേവന രംഗത്തും തിളങ്ങി നിൽക്കുന്ന പേരാണ് കെ.സി. സലീമിൻ്റേത്. വ്യത്യസ്ത‌മായ ഇടപെടലുകളിലൂടെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ സലീമിന് സാധിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങൾ നീതിക്കായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ അവിടെയെത്തി അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. രോഗികൾക്കുള്ള ചികിത്സാ സഹായം, നിർധനർക്ക് വീടുവെക്കാനു ള്ള സഹായം, പഠനസഹായം എന്നിങ്ങനെ പല മേഖലകളിൽ സലീം ഇടപെടുന്നുണ്ട്.

നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെട്ട് ജനപ്രതിനിധികളുടെയും അധികൃതരുടെയും സഹായത്തോടെ പരിഹാരം കണ്ടെത്തിയ പലതുമുണ്ട്. വളപട്ടണം പാലത്തിന് സമീപം പടവുകൾ കെട്ടിക്കൊടുത്തത് സ്വന്തം പണം മുടക്കിയാണ്. ഇത്തരത്തിൽ എല്ലാ മേഖലയിലും സജീവമായ കെ.സി. സലീം വളപട്ടണത്ത് സാമൂഹിക മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിയാണ്.

മുൻപ് വളപട്ടണം പഞ്ചായത്ത് 11-ാം വാർഡിൽ നിന്ന് ജനവിധി തേടിയപ്പോൾ വിജയിച്ചില്ലെങ്കിലും സാമാന്യം വോട്ടുകൾ നേടാനായി. പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അതിൽനിന്ന് പിന്മാറി. ആദ്യമായി പാർലമെന്റിലേക്കുള്ള മത്സരത്തിൽ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് സുപ്രീം റോഡ് കാരിയർ എം.ഡി.യായ കെ.സി. സലീമും പിന്തുണക്കുന്നവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189254/social-worker-kc-salim-will-be-an-independent-candidate)