---
title: "#Kannur | കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു "
english_title: "A lorry that was running in Kannur got burnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189266/a-lorry-that-was-running-in-kannur-got-burnt"
published_at: "2024-03-04T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5739d9e30f_Screenshot_2024-03-04-12-38-40-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kannur | കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു 

> **Lead Summary:** **കണ്ണൂർ: **നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് നടുവിൽ പള്ളിത്തട്ടിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ തീ പിടിച്ചത്.

## Article Content

**കണ്ണൂർ: **നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് നടുവിൽ പള്ളിത്തട്ടിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ തീ പിടിച്ചത്.

ഡ്രൈവർ ലോറി നിർത്തി പുക ശമിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ തീ ആളിപ്പടരുകയാരുന്നു. ഉടൻതന്നെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തളിപ്പറമ്പ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

തളിപ്പറമ്പിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പൂർണമായും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189266/a-lorry-that-was-running-in-kannur-got-burnt)