---
title: "മം​ഗളൂരുവിൽ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നിലമ്പൂർ സ്വദേശി അറസ്റ്റിൽ"
english_title: "Banglore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189282/banglore"
published_at: "2024-03-04T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e57d6cdb9eb_download_(7).jpeg"
keywords: []
---

# മം​ഗളൂരുവിൽ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നിലമ്പൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **മംഗളുരു:** പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മം​ഗളൂരുവിൽ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പൊലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

## Article Content

**മംഗളുരു:** പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മം​ഗളൂരുവിൽ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പൊലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് ആക്രമണത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയതെന്നും  എന്നാൽ സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189282/banglore)