---
title: "ചമ്പാട് പുഴക്കര റോഡ് നാടിന് സമര്‍പ്പിച്ചു "
english_title: "Chambad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189287/chambad"
published_at: "2024-03-04T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e58162c487e_Screenshot_20240304-133254_WhatsApp.jpg"
keywords: []
---

# ചമ്പാട് പുഴക്കര റോഡ് നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **ചമ്പാട്**: വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ചാമ്പാട് പുഴക്കര റോഡ് ഡോ. വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചമ്പാട്**: വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ചാമ്പാട് പുഴക്കര റോഡ് ഡോ. വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു.

തലായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുള്‍ ജബ്ബാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍, ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ചന്ദ്രന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തംഗം എം കെ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, വേങ്ങാട് ഗ്രാമപഞ്ചായത്തംഗം പി കെ സുനീഷ്,കെ കെ പ്രകാശന്‍ മാസ്റ്റര്‍, പി കെ ജനാര്‍ദ്ദനന്‍, അത്തിക സുരേന്ദ്രന്‍, ഹരീഷ്ബാബു, സകറിയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189287/chambad)