---
title: "സിദ്ധാർത്ഥിന്റെ ആത്മഹത്യ: ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189291/cherupuzha"
published_at: "2024-03-04T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5844de9637_IMG-20240304-WA0029.jpg"
keywords: []
---

# സിദ്ധാർത്ഥിന്റെ ആത്മഹത്യ: ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി 

> **Lead Summary:**  **ചെറുപുഴ**: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസിൽ സിദ്ധാർത്ഥനെന്ന വിദ്യാർത്ഥിയുടെ മരണത്തിനു കാരണക്കാരായ എസ്എഫ്ഐ പ്രവർത്തകരെ പോലീസും സർക്കാരും സിപിഎം നേതൃത്വവും ചേർന്ന് സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

## Article Content

 **ചെറുപുഴ**: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസിൽ സിദ്ധാർത്ഥനെന്ന വിദ്യാർത്ഥിയുടെ മരണത്തിനു കാരണക്കാരായ എസ്എഫ്ഐ പ്രവർത്തകരെ പോലീസും സർക്കാരും സിപിഎം നേതൃത്വവും ചേർന്ന് സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

പ്രതിഷേധ യോഗം ഡിസിസി നിർവഹകസമിതിയഗം എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹേഷ്‌ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സലിം തേക്കാട്ടിൽ, ടി.പി.ചന്ദ്രൻ, രവി പൊന്നംവയൽ, എ.കെ.രാജൻ, പി.പി.പ്രണവ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189291/cherupuzha)