---
title: "പത്മശ്രീ പുരസ്കാരത്തിന് അർഹനായ ഇ പി നാരായണ പെരുവണ്ണാനെ ആദരിച്ചു"
english_title: "Keezattor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189294/Keezattor"
published_at: "2024-03-04T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5863ec28fc_IMG-20240304-WA0030.jpg"
keywords: []
---

# പത്മശ്രീ പുരസ്കാരത്തിന് അർഹനായ ഇ പി നാരായണ പെരുവണ്ണാനെ ആദരിച്ചു

> **Lead Summary:**  **കീഴാറ്റൂർ**: പത്മശ്രീ പുരസ്കാര ത്തിന് അർഹനായ ഇ പി നാരായണ പെരുവണ്ണാനെ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മാന്തം കുണ്ട് മഹാവിഷ്ണു ക്ഷേത്ര കിഴക്കേ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകംമ്പടിയോടെ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

## Article Content

 **കീഴാറ്റൂർ**: പത്മശ്രീ പുരസ്കാര ത്തിന് അർഹനായ ഇ പി നാരായണ പെരുവണ്ണാനെ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മാന്തം കുണ്ട് മഹാവിഷ്ണു ക്ഷേത്ര കിഴക്കേ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകംമ്പടിയോടെ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ഉപഹാര സമർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ മുഖ്യാത്ഥിതിയായി. ക്ഷേത്രം പ്രസിഡണ്ട് കെ വേണുഗോപാൽ, തന്ത്രി കെ പി ബാലകൃഷ്ണൻ, രാമകൃഷ്ണൻ കണ്ണോം, വാർഡ് കൗൺസിലർ ഒ സുഭാഗ്യം, വിജിനി മുരളീധരൻ ,പി വി നാണു, പി പി പ്രകാശൻ , വി പി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189294/Keezattor)