---
title: "#Cherupuzha | ചെറുപുഴ ജെ.എം യു.പി സ്കൂളിൻ്റെ 74-ാമത് വാർഷികാഘോഷവും യാത്രയയപ്പും "
english_title: "Cherupuzha JMUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189295/cherupuzha-jmup-school"
published_at: "2024-03-04T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5868ad948f_IMG-20240304-WA0033.jpg"
keywords: []
---

# #Cherupuzha | ചെറുപുഴ ജെ.എം യു.പി സ്കൂളിൻ്റെ 74-ാമത് വാർഷികാഘോഷവും യാത്രയയപ്പും 

> **Lead Summary:** ചെറുപുഴ: ചെറുപുഴ ജെ.എം യു.പി സ്കൂളിൻ്റെ 74-ാമത് വാർഷികാഘോഷവും സ്തുത്യർഹമായ 33 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക കെ. സത്യാവതി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷനായി.

## Article Content

ചെറുപുഴ: ചെറുപുഴ ജെ.എം യു.പി സ്കൂളിൻ്റെ 74-ാമത് വാർഷികാഘോഷവും സ്തുത്യർഹമായ 33 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക കെ. സത്യാവതി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷനായി.

സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പീലിക്കോട് മുഖ്യപ്രഭാഷകനായി. പയ്യന്നൂർ എ.ഇ.ഒ പി.പി. രത്നാകരൻ മാസ്റ്റർ, പ്രധാന അധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ടി.വി. രമേശ് ബാബു , മദർ പി.ടി.എ പ്രസിഡൻറ് ശ്രീന രഞ്ജിത്, പി. ലീന, ശ്രീദേവ് ഗോവിന്ദ്, ഇ. ജയചന്ദ്രൻ, കെ സത്യാവതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഈ അധ്യയന വർഷത്തെ പ്രൊഫിഷ്യൻസി നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189295/cherupuzha-jmup-school)