---
title: "#Lianzo-2024 |  ‘ലിയാൻസോ 2024’: ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ "
english_title: "A multifaceted mural campaign  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189311/a-multifaceted-mural-campaign"
published_at: "2024-03-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #Lianzo-2024 |  ‘ലിയാൻസോ 2024’: ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ 

> **Lead Summary:** **കണ്ണൂർ:** വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എല്ലാവരിലേക്കും എത്തിക്കുന്നതിനായി സ്നേക്ക് പാർക്ക് ‘ലിയാൻസോ 2024’ എന്ന ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിചു. സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ . ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം, ടിനു കെ.ആർ , ഷൈജു.കെ. മാലൂർ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകുകയും വർണ്ണങ്ങളിൽ വിസ്മയം തീർക്കുകയും ചെയ്തു.

## Article Content

**കണ്ണൂർ:** വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എല്ലാവരിലേക്കും എത്തിക്കുന്നതിനായി സ്നേക്ക് പാർക്ക് ‘ലിയാൻസോ 2024’ എന്ന ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിചു. സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ . ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം, ടിനു കെ.ആർ , ഷൈജു.കെ. മാലൂർ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകുകയും വർണ്ണങ്ങളിൽ വിസ്മയം തീർക്കുകയും ചെയ്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികളായ സൗരവ് വി.വി, സൂര്യ ആനന്ദ്, ദിനകൃതി വൈഷ്ണവി, എസ്. പ്രിതിക , ആദിത്യ കെ.കെ എന്നിവർ അതിഥികളായ ക്യാമ്പയിനിൽ എൽ.പി വിഭാഗം കുട്ടികൾ, വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സന്ദർശകർക്ക് വരയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസും നൽകിയിരുന്നു.

എം.വി.ആർ സ്നേക്ക് പാർക്ക് & സൂ വെറ്ററിനറി ഓഫീസർ ഡോ . അഞ്ചു മോഹൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കെ.ടി, സ്നേക്ക് പാർക്ക് ക്യൂറേറ്റർ എ.ടി അമൽജിത്, നമിത സന്ദീപ്, സൂ എഡ്യൂക്കേഷൻ ഓഫീസർ ദീന. പി, സൂ ചീഫ് സൂപ്പർവൈസർ ടി.വി. സുധാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189311/a-multifaceted-mural-campaign)