---
title: "#kuthuparamba | കൂത്തുപറമ്പ് നഗരസഭ  സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശാസ്ത്ര നൈപുണ്യ നിർണയം "
english_title: "kutuparamba municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189317/kutuparamba-municipality"
published_at: "2024-03-04T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e59d1939dbb_WhatsApp_Image_2024-03-04_at_1.37.46_PM.jpeg"
keywords: []
---

# #kuthuparamba | കൂത്തുപറമ്പ് നഗരസഭ  സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശാസ്ത്ര നൈപുണ്യ നിർണയം 

> **Lead Summary:** **കൂത്തുപറമ്പ: **കൂത്തുപറമ്പ് നഗരസഭ ജനകീയ ആസൂത്രണം 2023 24 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര നൈപുണ്യ നിർണയം സംഘടിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലെ എൽ പി യു പി ഹൈസ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ആണ് ശാസ്ത്ര നൈപുണ്യ നിർണ്ണയത്തിൽ പങ്കെടുക്കുന്നത്.

## Article Content

**കൂത്തുപറമ്പ: **കൂത്തുപറമ്പ് നഗരസഭ ജനകീയ ആസൂത്രണം 2023 24 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര നൈപുണ്യ നിർണയം സംഘടിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലെ എൽ പി യു പി ഹൈസ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ആണ് ശാസ്ത്ര നൈപുണ്യ നിർണ്ണയത്തിൽ പങ്കെടുക്കുന്നത്.

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ലഭ്യമായ വസ്തുക്കൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി ശ്രീജ അധ്യക്ഷത വഹിച്ചു. പി വി ബാലകൃഷ്ണൻ മാസ്റ്റർ, വി പി റസിയ, വി സത്യജിത്ത്, പ്രശോക് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189317/kutuparamba-municipality)