---
title: "ഏലപ്പീടികയിൽ സ്ത്രീപക്ഷ നവകേരളം സെമിനാർ സംഘടിപ്പിച്ചു "
english_title: "Women seminar were conducted in elepedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18932/women-seminar-were-conducted-in-elepedika"
published_at: "2022-01-03T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2aa17a4abf_IMG-20220103-WA0022.jpg"
keywords: []
---

# ഏലപ്പീടികയിൽ സ്ത്രീപക്ഷ നവകേരളം സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും അനുഗ്രഹ വനിത വേദിയുടെയും ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ നവകേരളം സെമിനാർ നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത സെമിനാർ ഉദ്ഘാടനം ചെയ്തു.

## Article Content

ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും അനുഗ്രഹ വനിത വേദിയുടെയും ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ നവകേരളം സെമിനാർ നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത സെമിനാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈഥിലിരമണൻ അദ്ധ്യക്ഷത വഹിച്ചു.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി.വി.പ്രീത വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് ജാഗ്രതാ സമിതി പ്രഖ്യാപനം നടത്തി.മുഖാതിഥികളായി പങ്കെടുത്ത കണിച്ചാർ പഞ്ചായത്ത് സി.ഡി.എസ്സ്.ചെയർപേഴ്സൺ വി.കെ.ശ്രീകല,അക്കൗണ്ടൻ്റ് പി.ജെ. ഇന്ദു, ഏഴാം വാർഡ് സി.ഡി.എസ്.മെമ്പർ പ്രമീള സുരേന്ദ്രൻ, സർഗ്ഗോൽസവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആര്യ സന്ദീപ് എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത മൊമൻ്റൊയും സമ്മാനവും നൽകി ആദരിച്ചു.ആർഷ ജിബിൻ, ബിന്ദു ഷെറിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18932/women-seminar-were-conducted-in-elepedika)