---
title: "#wayanad |മാർക്സിസ്റ്റ് നേതാക്കളെയും പ്രതി ചേർക്കണം: ടി പി ജയചന്ദ്രൻ "
english_title: "wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189327/wayanad"
published_at: "2024-03-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5a3b437039_WhatsApp_Image_2024-03-04_at_4.04.06_PM.jpeg"
keywords: []
---

# #wayanad |മാർക്സിസ്റ്റ് നേതാക്കളെയും പ്രതി ചേർക്കണം: ടി പി ജയചന്ദ്രൻ 

> **Lead Summary:** **വയനാട്: **വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ എസ്എഫ്ഐ ക്രിമിനലുകളോടൊപ്പം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് ടി പി ജയചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. പ്രശാന്ത് മലവയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബിജെപി ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയും കൽപ്പറ്റ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയത് എന്തിനാണെന്നും പ്രതികളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം എന്തിനുവേണ്ടിയിട്ടാണെന്നും സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**വയനാട്: **വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ എസ്എഫ്ഐ ക്രിമിനലുകളോടൊപ്പം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് ടി പി ജയചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. പ്രശാന്ത് മലവയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബിജെപി ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയും കൽപ്പറ്റ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയത് എന്തിനാണെന്നും പ്രതികളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം എന്തിനുവേണ്ടിയിട്ടാണെന്നും സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നൂറ്റിഅമ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ മെൻസ് ഹോസ്റ്റലിൽ ഒത്തുകൂടി കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ രീതി താലിബാനിസത്തെക്കാളും ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ പങ്കുള്ള എസ്എഫ്ഐ ക്രിമിനലുകളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം ജില്ലാ നേതൃത്വം കൈക്കൊണ്ടത് എന്നുള്ളത് അപലപനീയമാണ്.

മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് ആറാം തീയതി രാവിലെ 10.30 ന്  കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പ്രസ്തുത മാർച്ച് ബിജെപി അഖിലേന്ത്യ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, സംസ്ഥാന സഹ സംഘടന സെക്രട്ടറി ജി കാശിനാഥ്, ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189327/wayanad)