---
title: "#Peravoor | മണത്തണ പേരാവൂർ യു.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം "
english_title: "Manathana Peravoor UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189331/manathana-peravoor-up-school"
published_at: "2024-03-04T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5ad97eab5d_Screenshot_2024-03-04-16-22-43-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Peravoor | മണത്തണ പേരാവൂർ യു.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം 

> **Lead Summary:** **പേരാവൂർ:** മണത്തണ പേരാവൂർ യു.പി സ്കൂളിന്റെ ഒരു വർഷക്കാലം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം സംഘടിപ്പിച്ചു. മാർച്ച് 4, 5, 6 തീയതികളിൽ സമാപന പരിപാടികൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിജയോത്സവം ഇരിട്ടി ബി.പി.സി ടി എൻ. തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ:** മണത്തണ പേരാവൂർ യു.പി സ്കൂളിന്റെ ഒരു വർഷക്കാലം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം സംഘടിപ്പിച്ചു. മാർച്ച് 4, 5, 6 തീയതികളിൽ സമാപന പരിപാടികൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിജയോത്സവം ഇരിട്ടി ബി.പി.സി ടി എൻ. തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ പ്രേമകുമാരി ടി.കെ, രാധാമണി പി.ബി, സീന, നിഷ ഇ.കെ, ശിവനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189331/manathana-peravoor-up-school)