---
title: "കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി പ്രഭാഷകസംഗമം നടന്നു "
english_title: "Prabashaka sangamam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18935/prabashaka-sangamam"
published_at: "2022-01-03T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2acc2db98d_IMG-20220103-WA0117-01.jpeg"
keywords: []
---

# കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി പ്രഭാഷകസംഗമം നടന്നു 

> **Lead Summary:** കണ്ണൂർ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷകസംഗമം ജനു. 2ന് 3 മണിക്ക് കണ്ണൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ ഹാളിൽ ചേർന്നു.

## Article Content

കണ്ണൂർ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷകസംഗമം ജനു. 2ന് 3 മണിക്ക് കണ്ണൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ ഹാളിൽ ചേർന്നു.

സംസ്കൃത സാഹിത്യ കാരനായ രമേഷ് കൈതപ്രം സംഗമം ഉദ്ഘാടനം ചെയ്തു ഭാരതകേസരി മന്നത്ത് പത്മനാഭൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.

ലളിതാസഹസ്രനാമ സ്തോത്രത്തിന് സമ്മോഹനം എന്ന മലയാളവ്യാഖ്യാനം രചിച്ച പി.എസ്.മോഹനൻ കൊട്ടിയൂർ, ഉപനിഷത്ത് പഠനപദ്ധതിക്ക് നേതൃത്വം നൽകിവരുന്ന സംസ്കൃതപണ്ഡിതൻ മാടമന ശങ്കരനാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മുരളീധരൻ പട്ടാനൂർ, കെ സി വാസുദേവൻ,പ്രകാശൻ മേലൂർ,മുകേഷ് കളമ്പുകാട്ട്,കീച്ചേരി ഗംഗാധരൻ മാസ്റ്റർ ,അനിൽ തിരുവങ്ങാട് , നിതിൻ നാങ്ങോത്ത്,വേണുഗോപാൽ, രഞ്ചൻ കയനാടത്ത്, ഗിരീഷ് പണിക്കർ, എന്നിവർ പ്രസംഗിച്ചു.

ജനുവരി 23 ന് പ്രഭാഷകപരിചായികാ എന്ന ഡയറക്ടറിയുടെ പ്രകാശനം കൊട്ടിയൂരിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18935/prabashaka-sangamam)