---
title: "കൈക്കൂലി ; ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189359/arrested"
published_at: "2024-03-04T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5dc30539a3_n58865993617095628547300bde3c98968977625c55382c42952b0ad502c311a2875149a320f1ed5130a032.jpg"
keywords: []
---

# കൈക്കൂലി ; ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടര്‍ പിടിയില്‍

> **Lead Summary:** **കോട്ടയം: **സ്കൂള്‍ അധികൃതരോട് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയത്തെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്‌ട്രിക് ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കല്‍ ഇൻസ്പക്ടർ എൻ.എല്‍.സുമേഷ് അറസ്റ്റിലായത്.

## Article Content

**കോട്ടയം: **സ്കൂള്‍ അധികൃതരോട് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയത്തെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്‌ട്രിക് ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കല്‍ ഇൻസ്പക്ടർ എൻ.എല്‍.സുമേഷ് അറസ്റ്റിലായത്.

പരിശോധനാ സർട്ടിഫിക്കറ്റ് നല്‍കുവാൻ സ്കൂള്‍ അധികൃതരോട് ഇയാള്‍ പതിനായിരം ആവശ്യപ്പെട്ടു. തുടർന്ന് സ്കൂള്‍ അധികൃതർ കോട്ടയം വിജിലൻസ് ഓഫീസില്‍ പരാതി നല്‍കി. 

ഇന്ന് ഉച്ചയ്ക്ക് പാലായിലെ പോളിടെക്നിക്കിനു സമീപത്തുവച്ച്‌ വിജലൻസ് നല്‍കിയ നോട്ടുകള്‍ കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ അറസ്റ്റിനു നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189359/arrested)