---
title: "പ്രതിസന്ധിയിലായ വയനാടൻ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ വനിത വ്ളോഗർമാർ എത്തുന്നു"
english_title: "Tourism "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189362/tourism"
published_at: "2024-03-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5defa4fd62_PicsArt_03-04-08.11.19.jpg"
keywords: []
---

# പ്രതിസന്ധിയിലായ വയനാടൻ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ വനിത വ്ളോഗർമാർ എത്തുന്നു

> **Lead Summary:** **കൽപ്പറ്റ: ** രൂക്ഷമായ വന്യമൃഗ ശല്യവും തുടർന്നുണ്ടായ പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ വയനാടൻ ടൂറിസം മേഖലയ്ക്ക് കരുത്തുപകരാൻ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിംഗ്സും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും (ഒമാക്) ചേർന്ന് നടത്തുന്ന വുമൺസ് ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ പങ്കെടുക്കാനാണ് മുപ്പതോളം വനിത ഇൻഫ്ലുവൻമാരെത്തുന്നത്.

## Article Content

**കൽപ്പറ്റ: ** രൂക്ഷമായ വന്യമൃഗ ശല്യവും തുടർന്നുണ്ടായ പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ വയനാടൻ ടൂറിസം മേഖലയ്ക്ക് കരുത്തുപകരാൻ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിംഗ്സും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും (ഒമാക്) ചേർന്ന് നടത്തുന്ന വുമൺസ് ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ പങ്കെടുക്കാനാണ് മുപ്പതോളം വനിത ഇൻഫ്ലുവൻമാരെത്തുന്നത്.

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിൽ എഴുത്തും വീഡിയോ കണ്ടന്റും ചെയ്യുന്നവരാണ് സംഘത്തിലുള്ളത്. ഒരുകോടി കാഴ്ചക്കാരിലേക്ക് വയനാട്ടിലെ കാഴ്ചകൾ, അനുഭവങ്ങൾ, സ്ഥലങ്ങൾ, സാധ്യതകൾ, അവസരങ്ങൾ എന്നിവ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

2000 മുതൽ നടത്തിവരുന്ന പരിപാടിയുടെ നാലാമത്തെ എഡിഷനാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്നത്. മേപ്പാടി തൊള്ളായിരം കണ്ടിയിലും കൽപ്പറ്റയിലും കാരാപ്പുഴ ഡാമിലുമായാണ് മൂന്ന് പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സിനിമ താരങ്ങൾ ഉൾപ്പെടെ പ്രമുഖർ വിശിഷ്ടാതിഥികളായി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189362/tourism)