---
title: "സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങളോടെ ശമ്പള വിതരണം തുടങ്ങി"
english_title: "Government employees "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189369/government-employees"
published_at: "2024-03-04T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5e70ccf9b2_n58867842617095655977591e3f43ebaeb45871f1a766b45c2b85cb930c634f8fde7b807484f8e3452e0521.jpg"
keywords: []
---

# സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങളോടെ ശമ്പള വിതരണം തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം:** സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്ബളം ലഭിച്ചു തുടങ്ങി. പിന്‍വലിക്കുന്നതിന് ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ശമ്ബളം നല്‍കുന്നത്. മുടങ്ങിയ ശമ്ബളം കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ശക്തിപ്പെടുത്തി. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്ബള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.

## Article Content

**തിരുവനന്തപുരം:** സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്ബളം ലഭിച്ചു തുടങ്ങി. പിന്‍വലിക്കുന്നതിന് ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ശമ്ബളം നല്‍കുന്നത്. മുടങ്ങിയ ശമ്ബളം കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ശക്തിപ്പെടുത്തി. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്ബള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.

പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്ബളത്തിനും പെന്‍ഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയില്‍ കൂടുതല്‍ പണമായി ട്രഷറികളിലെ കൗണ്ടര്‍ വഴിയും ലഭിക്കില്ല. ഇത് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും ബാധകമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189369/government-employees)