---
title: "പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ പരിശോധനാഫലം"
english_title: "Dna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189373/dna"
published_at: "2024-03-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5e9a164f83_n58867133617095662867890a25ba3ba4477c4aa3b8d3def11e67c4a9f9c1ecd616846da5fd7569e89aa0d0.jpg"
keywords: []
---

# പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ പരിശോധനാഫലം

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം ചാക്കയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ ഫലം. കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച്‌ പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം ചാക്കയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ ഫലം. കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച്‌ പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ മാസം 19നാണ് ചാക്കയില്‍ നിന്നും നാടോടി ദമ്ബതികളുടെ 2 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയില്‍ നിന്നും ഇന്നലെ കബീറിനെ അറസ്റ്റ് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണോ എന്നതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ഇരുവരേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് കുട്ടി ഇവരുടേത് തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189373/dna)