---
title: "കാട്ടാനയാക്രമണത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചവർക്കെതിരേ കേസ്"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189392/case"
published_at: "2024-03-04T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e602cce4a70_n58870940217095727283739b7bc35e8e1e5b4d63a6d254e4f40a5a87d9a4d7b45e0366ac8e650b3dc2f016.jpg"
keywords: []
---

# കാട്ടാനയാക്രമണത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചവർക്കെതിരേ കേസ്

> **Lead Summary:** **കോതമംഗലം: **കാട്ടാനയാക്രമണത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചവർക്കെതിരേ കേസ്. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

## Article Content

**കോതമംഗലം: **കാട്ടാനയാക്രമണത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചവർക്കെതിരേ കേസ്. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

റോഡ് ഉപരോധിച്ചതില്‍ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടൻ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189392/case)