---
title: "ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം"
english_title: "Light clashes in March by Youth Congress activists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18942/Light-clashes-in-March-by-Youth-Congress-activists"
published_at: "2022-01-03T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2b8bcb0f4e_Screenshot_20220103_141042.jpg"
keywords: []
---

# ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം

> **Lead Summary:** ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്.

## Article Content

ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്.

എന്നാല്‍ പോലീസ് സ്‌റ്റേഷന്‍റെ കവാടത്തില്‍വച്ച് പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പോലീസുകാരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18942/Light-clashes-in-March-by-Youth-Congress-activists)