---
title: "#SDPI | ക്യാമ്പസുകള്‍ സി.പി.എം പാർട്ടി ഗ്രാമങ്ങളാക്കരുത്; എസ്.ഡി.പി.ഐ "
english_title: "Campuses should not be turned into CPM party villages"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189455/campuses-should-not-be-turned-into-cpm-party-villages"
published_at: "2024-03-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6b52deebc9_Screenshot_2024-03-05-11-30-48-46_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #SDPI | ക്യാമ്പസുകള്‍ സി.പി.എം പാർട്ടി ഗ്രാമങ്ങളാക്കരുത്; എസ്.ഡി.പി.ഐ 

> **Lead Summary:** **കല്പറ്റ: **പരസ്യവിചാരണ നടത്തി ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തിയും വധഭീഷണി ഉയർത്തി ദൃക്സാക്ഷികളെ മൗനികളാക്കിയും കേരളത്തിൽ സി.പി.എം വിദ്യാർഥികളെ ഉത്തരേന്ത്യൻ മാതൃകയിലേക്ക് വഴിനടത്തുകയാണ്. സമാന്തര ഭരണ സംവിധാനമായാണ് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നത്. വിദ്യാർഥികളെ മുന്നിൽ നിർത്തി ക്യാമ്പസുകൾ പാർട്ടി ഗ്രാമങ്ങളാക്കി മാറ്റാനുള്ള ഹിഡന്‍ അജണ്ടയാണ് സി.പി.എം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതിനെതിര പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഇത്തരം ഗൂഡശ്രമങ്ങൾക്കെതിരെ എസ്.ഡി.പി.ഐ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വി

## Article Content

**കല്പറ്റ: **പരസ്യവിചാരണ നടത്തി ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തിയും വധഭീഷണി ഉയർത്തി ദൃക്സാക്ഷികളെ മൗനികളാക്കിയും കേരളത്തിൽ സി.പി.എം വിദ്യാർഥികളെ ഉത്തരേന്ത്യൻ മാതൃകയിലേക്ക് വഴിനടത്തുകയാണ്. സമാന്തര ഭരണ സംവിധാനമായാണ് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നത്. വിദ്യാർഥികളെ മുന്നിൽ നിർത്തി ക്യാമ്പസുകൾ പാർട്ടി ഗ്രാമങ്ങളാക്കി മാറ്റാനുള്ള ഹിഡന്‍ അജണ്ടയാണ് സി.പി.എം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതിനെതിര പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഇത്തരം ഗൂഡശ്രമങ്ങൾക്കെതിരെ എസ്.ഡി.പി.ഐ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വി

ദ്യാർഥി രാഷ്ട്രീയം അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുന്നതിന്റെറ നേർക്കാഴ്ചയാണ്‌ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണം. മൂന്നുദിവസം പട്ടിണിക്കിട്ട് നരകിപ്പിക്കുകയും ക്രൂരമർദ്ദനത്തിരയാവുകയും ചെയ്ത സിദ്ധാർഥിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനം ആലോചനാ ബുദ്ധിക്ക് നിരക്കാത്തതാണ്. സംവരണ സീറ്റിൽ പ്രവേശനം നേടിയ സിദ്ധാർഥിന്റെ സാമുദായീക പശ്ചാത്തലം ആക്രമണത്തിന് കാരണമായിട്ടുണ്ടെന്ന പിതാവിന്റെ പരാമർശം അത്യന്തം ഗൗരവമേറിയതാണ്.

വർഗ്ഗീയതക്കെതിരെ ചുവരെഴുതുകയും പ്രസ്ഥാന ബന്ധുക്കൾക്കായി തെരുവുകൾ കുരുതിക്കളമാക്കുകയും ചെയ്യുന്നവരുടെ മൗനം പ്രബുദ്ധകേരളം തിരിച്ചറിയണം. പ്രതികള്‍ കോളേജ് യൂണിയൻ ഭാരവാഹികളടക്കം എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണ്. എന്തുചെയ്താലും പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസമാണ് വിദ്യാർഥി നേതാക്കളുടെ കരുത്ത്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന ഫാസിസ്റ്റ് രീതി പിന്തുടരുന്ന എസ്.എഫ്.ഐ സമാന്തര ഭരണ സംവിധാനമായാണ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നത്. സാക്ഷിമൊഴി നൽകാൻ ദൃക്സാക്ഷികളായ സഹപാഠികൾ പോലും ഭയക്കുകയാണ്.

എസ്.എഫ്.ഐയുടെ സംഘടനാ ഫാസിസത്തിനെതിരെ ക്യാമ്പസുകൾക്കുള്ളിൽ പ്രതിഷേധമുയരണം. വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി മാത്രം കാണുന്ന ഭരണകൂടവും, ഭരണകൂടത്തിന്റെ റാന്മൂളികളായ അധികാരികളുമാണ് സിദ്ധാർഥിന്റെ മരണത്തിന് യഥാർത്ഥ ഉത്തരവാദികളെന്നും 50-ലക്ഷം രൂപ സിദ്ധാർഥിന്റെ കുടുംബത്തിന് നഷ്ട പരിഹാരമായി നൽകണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189455/campuses-should-not-be-turned-into-cpm-party-villages)