---
title: "#Pakalveed | വയോജനങ്ങള്‍ക്ക് തണലായി ഒളവിലം ഉമ്മര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ പകല്‍ വീട് വയോജന വിശ്രമകേന്ദ്രം"
english_title: "Olavilam Ummerhaji Charitable Trust"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189477/olavilam-ummerhaji-charitable-trust"
published_at: "2024-03-05T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6e16956a6d_Screenshot_2024-03-05-14-30-35-45_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Pakalveed | വയോജനങ്ങള്‍ക്ക് തണലായി ഒളവിലം ഉമ്മര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ പകല്‍ വീട് വയോജന വിശ്രമകേന്ദ്രം

> **Lead Summary:** **പാനൂർ**: വയോജനങ്ങള്‍ക്ക് തണലായി ഒളവിലം ഉമ്മര്‍ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള പകല്‍ വീട് വയോജന വിശ്രമകേന്ദ്രം. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ആരുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണീ പകല്‍ വീട്.

## Article Content

**പാനൂർ**: വയോജനങ്ങള്‍ക്ക് തണലായി ഒളവിലം ഉമ്മര്‍ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള പകല്‍ വീട് വയോജന വിശ്രമകേന്ദ്രം. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ആരുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണീ പകല്‍ വീട്.

സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഒളവിലത്തെ ഉമ്മര്‍ഹാജിയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഇത്തരമൊരു റീക്രിയേഷന്‍ സെന്റര്‍. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുക്കള്‍ ചേര്‍ന്നാണ് ഉമ്മര്‍ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ 2022 ആഗസ്തില്‍ പകല്‍ വീട് ആരംഭിച്ചത്. ഈ പകല്‍ വീട് ഇന്ന് പ്രദേശത്തെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പത്തോളം പേര്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ്.

രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണിവരെ ഇവിടെ ഒരുമിച്ചിരുന്ന് സമയം ചിലഴിക്കാനുള്ള എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെയും ഉച്ചയ്കകും വൈകിട്ടും ഇവിടെയെത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആറോളം പത്രങ്ങള, കാരംബോഡ്, ചെസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ പരിചരിക്കാനും ഭക്ഷണം വയ്ക്കാനുമുള്ള ജീവനക്കാരുമുണ്ട്.

അറുപത് വയസ്സുകഴിഞ്ഞവരെ ലക്ഷ്യം വച്ചാണ് പദ്ധതി ആരംഭിച്ചത്. രണ്ടു നിലകളിലായാണ് സ്ഥാപനം ഉള്ളത്. ഒളവിലം ചെറുവയല്‍മുക്കിലാണ് സ്ഥാപനം പ്രവർത്തനം നടന്ന് വരുന്നത്. കഴിഞ്ഞദിവസം സ്ഥാപനത്തിലെ സ്ഥിരം ഗസ്റ്റുകളെ സന്ദർശിക്കാൻ പ്രദേശത്തെ പ്രായം ചെന്ന കാരണവന്മാർ പകൽ വീട്ടിൽ എത്തി സൗഹൃദം പങ്കിട്ടു.

ചടങ്ങിൽ വി.കെ. ഭാസ്കരൻമാസ്റ്റർ രചിച്ച 'മുഹമ്മദ് നബി മഹാനായ പ്രവാചകൻ 'എന്ന പുസ്തകം പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന വി.കെ. മൊയ്തുഹാജി, നെല്ല്യോട്ട് അച്ചുവേട്ടന് നൽകി ആദരിച്ചു. പി.സി. അബ്ദുള്ള ഹാജി, കെ. അബ്ദുൾ നസീർ, വി.കെ. ഖാലിദ്, കെ. ശങ്കൻ നായർ, സി. ഗംഗാധരൻ മാസ്റ്റർ, കെ.സി രാജൻ മാസ്റ്റർ, വി.പി. മിഫ്ത്താബ്, കുഞ്ഞികൃഷ്ണൻ നായർ, ടി.കെ. മഹമൂദ്ഹാജി, മഹമൂദ്, ജദ്‌വ നാസർ എന്നിവർ സംസാരിച്ചു. തുടർന്ന് നാസർ കരിയാട്, മജീദ് പറമ്പത്ത് എന്നിവർ അവതരിപ്പിച്ച കരാക്കെ ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189477/olavilam-ummerhaji-charitable-trust)