---
title: "#irikkur | പുസ്തകപ്പറയൊരുക്കി ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി  സ്കൂൾ "
english_title: "irikkur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189485/irikkur"
published_at: "2024-03-05T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6ee1104477_WhatsApp_Image_2024-03-05_at_1.30.30_PM.jpeg"
keywords: []
---

# #irikkur | പുസ്തകപ്പറയൊരുക്കി ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി  സ്കൂൾ 

> **Lead Summary:** **ഇരിക്കൂർ:** വലിച്ചെറിയാനുള്ളതല്ല വായിച്ചു വളരാനുള്ളതാണ് പുസ്തകങ്ങൾ എന്ന സന്ദേശമുയർത്തി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പുസ്തകപ്പറയൊരുക്കി. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ പുസ്തകത്താളുകൾ കീറിയെറിഞ്ഞ് ആഘോഷമാക്കുകയും പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വിലയില്ലാത്ത വസ്തുക്കളാക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമം കൂടിയാണിത്. നഷ്ടപ്പെടുത്തിക്കളയുന്ന പുസ്തകങ്ങൾ ശേഖരിക്കാനും വരും വർഷത്തിൽ സാമ്പത്തിക പ്രയാസമുള്ള കുട്ടികൾക്ക് സൗജന്യമായി നൽകി മികച്ച പഠനാന്തരീക്ഷമൊരുക്കാനും പുസ്തകപ്പറ സഹായകമാവും.

## Article Content

**ഇരിക്കൂർ:** വലിച്ചെറിയാനുള്ളതല്ല വായിച്ചു വളരാനുള്ളതാണ് പുസ്തകങ്ങൾ എന്ന സന്ദേശമുയർത്തി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പുസ്തകപ്പറയൊരുക്കി. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ പുസ്തകത്താളുകൾ കീറിയെറിഞ്ഞ് ആഘോഷമാക്കുകയും പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വിലയില്ലാത്ത വസ്തുക്കളാക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമം കൂടിയാണിത്. നഷ്ടപ്പെടുത്തിക്കളയുന്ന പുസ്തകങ്ങൾ ശേഖരിക്കാനും വരും വർഷത്തിൽ സാമ്പത്തിക പ്രയാസമുള്ള കുട്ടികൾക്ക് സൗജന്യമായി നൽകി മികച്ച പഠനാന്തരീക്ഷമൊരുക്കാനും പുസ്തകപ്പറ സഹായകമാവും.

ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞ് കെ ദേവദർശിൽ നിന്ന് പാഠപുസ്തകം പ്രധാനാധ്യാപിക വി സി ശൈലജ ഏറ്റുവാങ്ങി പുസ്തകപ്പറയിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ പി സുനിൽകുമാർ, വി വി സുനേഷ്, വി ജെയിംസ് ജോസഫ് ,ആശാമാന്യുവൽ , ഇ രഞ്ജു , യു കെ പ്രിയേഷ് , എം വി അഞ്ജന, പി എ ഓമന , സവിതപ്രസാദ്, ജി എസ് നിസ, എം എസ് ശാലിനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189485/irikkur)