---
title: "#SmartCoffee | ദീപ്തിഗിരി ക്ഷീര സംഘം സ്മാർട്ട് കോഫി സാമ്പിളുകൾ കൈമാറി"
english_title: "Smart Coffee samples were distributed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189489/smart-coffee-samples-were-distributed-smartcoffee"
published_at: "2024-03-05T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e702b3656c0_IMG-20240305-WA0052(1).jpg"
keywords: []
---

# #SmartCoffee | ദീപ്തിഗിരി ക്ഷീര സംഘം സ്മാർട്ട് കോഫി സാമ്പിളുകൾ കൈമാറി

> **Lead Summary:** **വയനാട്: **കേരള ഡവലപ്മെൻ്റ് ആൻ്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ- ഡിസ്ക്) ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന കാലാവസ്ഥ സൗഹൃദ കാപ്പി ( സ്മാർട്ട് കോഫി) പദ്ധതിയുടെ ഭാഗമായി ദീപ്തിഗിരി ക്ഷീരസംഘം, കർഷകരിൽ നിന്നും ശേഖരിച്ച കാപ്പിപ്പരിപ്പ് സാംപിളുകൾ കോഫി ബോർഡിൻ്റെ വിവിധ പരിശോധനകൾക്കായി കൈമാറി. എള്ളുമന്ദം ദീപ്തിഗിരി ക്ഷീര സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡൻറ് എച്ച്.ബി. പ്രദീപ് കോഫി എക്സ്റ്റൻഷൻ ഇൻസ്പെക്ടർ എസ്. മിഥുന് സാമ്പിളുകൾ കൈമാറി.

## Article Content

**വയനാട്: **കേരള ഡവലപ്മെൻ്റ് ആൻ്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ- ഡിസ്ക്) ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന കാലാവസ്ഥ സൗഹൃദ കാപ്പി ( സ്മാർട്ട് കോഫി) പദ്ധതിയുടെ ഭാഗമായി ദീപ്തിഗിരി ക്ഷീരസംഘം, കർഷകരിൽ നിന്നും ശേഖരിച്ച കാപ്പിപ്പരിപ്പ് സാംപിളുകൾ കോഫി ബോർഡിൻ്റെ വിവിധ പരിശോധനകൾക്കായി കൈമാറി. എള്ളുമന്ദം ദീപ്തിഗിരി ക്ഷീര സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡൻറ് എച്ച്.ബി. പ്രദീപ് കോഫി എക്സ്റ്റൻഷൻ ഇൻസ്പെക്ടർ എസ്. മിഥുന് സാമ്പിളുകൾ കൈമാറി.

കോഫി ബോർഡ് നടപ്പിലാക്കുന്ന 'നിങ്ങളുടെ കാപ്പിയെ അറിയാം' പദ്ധതി പ്രകാരം വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ഷീര സഹകരണ സംഘങ്ങൾ വഴി അഞ്ഞൂറ് കർഷകരിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ച് ബംഗളൂരുവിലേക്ക് അയയ്ക്കുക. വിവിധ പരിശോധനകൾക്ക് വിധേയമാക്കിയ കാപ്പിപ്പരിപ്പിൻ്റെ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ ഉയർന്നവില ലക്ഷ്യമിട്ട് വിപണി കണ്ടെത്തുന്നതിനുള്ള നടപടികൾ കേരള കോഫി ലിമിറ്റഡ് മുഖേന നടപ്പിലാക്കും. 

ചടങ്ങിൽ സംഘം ഡയറക്ടർ വി.സി. ജോസ്, സംഘം സെക്രട്ടറി പി.കെ. ജയപ്രകാശ്, എം. വിനോദ് കുമാർ, സത്യനാരായണൻ, ജെസി ഷാജി, എ.ജെ. ഷിനോജ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189489/smart-coffee-samples-were-distributed-smartcoffee)