---
title: "ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189519/arrested"
published_at: "2024-03-05T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e721ef1b578_n5889581681709646228709e6cc6c46f47d6e131a6502dc4bf20d4b7567207114726e98bc3c1668a32ae7df.jpg"
keywords: []
---

# ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ: **ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനിലാണ്് സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു.

## Article Content

**ആലപ്പുഴ: **ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനിലാണ്് സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189519/arrested)