---
title: "പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189528/arrested"
published_at: "2024-03-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e72ac408ceb_PicsArt_03-05-07.51.03.jpg"
keywords: []
---

# പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാർ ആണ് എക്സൈസ് പിടിയിലായത്. മട്ടന്നൂർ എക്സൈസ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**മട്ടന്നൂർ: **വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാർ ആണ് എക്സൈസ് പിടിയിലായത്. മട്ടന്നൂർ എക്സൈസ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരിശോധനാ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി. സുലൈമാൻ, കെ.കെ. സാജൻ, സതീഷ് വിളങ്ങോട്ട്ഞാൽ, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ, കെ.കെ. അമൃത, ഡ്രൈവർ കെ.ടി. ജോർജ് എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189528/arrested)