---
title: "അടയ്ക്കാത്തോട് ഗവ.യു.പി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189534/adakkatthodu"
published_at: "2024-03-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e72fefe46d2_IMG-20240305-WA0012.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവ.യു.പി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** **കേളകം: **അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂൾ 62-ാം വാർഷിക ആഘോഷവും, സ്റ്റാർസ് വർണ്ണക്കൂടാരം പ്രീ സ്‌കൂൾ കളിയിടം ഉൽഘാടനവും, യാത്രയയപ്പ് സമ്മേളനവും നടത്തി. വാർഷികാഘോഷ പൊതുസമ്മേളനം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ഇ.സി.വിനോദ് മുഖ്യാതിഥി ആയിരുന്നു.

## Article Content

**കേളകം: **അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂൾ 62-ാം വാർഷിക ആഘോഷവും, സ്റ്റാർസ് വർണ്ണക്കൂടാരം പ്രീ സ്‌കൂൾ കളിയിടം ഉൽഘാടനവും, യാത്രയയപ്പ് സമ്മേളനവും നടത്തി. വാർഷികാഘോഷ പൊതുസമ്മേളനം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ഇ.സി.വിനോദ് മുഖ്യാതിഥി ആയിരുന്നു.

34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വി.കെ. ബീന ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഡോ. രമേശൻകടൂർ പദ്ധതി വിശദീകരിച്ചു. ഹരിതോദ്യാന സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ് നിർവ്വഹിച്ചു. ഇരിട്ടി എ.ഇ.ഒ കെ.എ ബാബുരാജ് കളിയിട സമർപ്പണവും, ടി.എം. തുളസീധരൻ ശയനമുറി & മീഡിയ റൂം സമർപ്പണവും നടത്തി.

വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി സപ്ലിമെൻ്റ് പ്രകാശനവും നടത്തി. ഹെഡ്മിസ്ട്രസ് വി.കെ.ബീന റിപ്പോർട് അവതരിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർഥിയായിരുന്ന ഡപ്യൂട്ടി തഹസിൽദാർ ജോമോൻ മാത്യുവിനെ പഞ്ചായത്തംഗം ബിനു മാനുവൽ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗം ഷാൻ്റി സജി, അൻസാദ് അസീസ്, വി.എം. അബ്ദുൽ സലാം അൽ ഖാസിമി, കെ.കെ. സോമൻ, ജോർജ് കുപ്പക്കാട്, സന്തോഷ് മണ്ണാർകുളം, സന്തോഷ് പ്ലാക്കാട്ട്, പി.എച്ച് കബീർ, ടി.എസ് അഞ്ജു മോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189534/adakkatthodu)