---
title: "കാട്ടുപന്നിയെ കണ്ട് ഭയന്നോടി, കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി"
english_title: "House wife "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189547/house-wife"
published_at: "2024-03-05T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7404fb005d_n5889824021709653711324bea0b79b9c1d2fe20dbd1b32515bbd5238a7c78d935b09526196c65a710ce506.jpg"
keywords: []
---

# കാട്ടുപന്നിയെ കണ്ട് ഭയന്നോടി, കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

> **Lead Summary:** **പത്തനംതിട്ട:** കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ ഇരുപത് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലുണ്ടായ സംഭവത്തില്‍ പ്ലാവിയില്‍ വീട്ടില്‍ എലിസബത്തിനെയാണ് ഫയർഫോഴ്സ് സംഘം രക്ഷിച്ചത്.

## Article Content

**പത്തനംതിട്ട:** കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ ഇരുപത് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലുണ്ടായ സംഭവത്തില്‍ പ്ലാവിയില്‍ വീട്ടില്‍ എലിസബത്തിനെയാണ് ഫയർഫോഴ്സ് സംഘം രക്ഷിച്ചത്.

ഇന്നലെ വൈകുന്നേരം നാലിനാണ് എലിസബത്തിനെ കാണാതായത്. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2.45 ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് വീട്ടമ്മയെ കിണറ്റില്‍ കണ്ടെത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായത്തിനെ തുടർന്ന് അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടി.

50 അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കാട്ടുപന്നി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189547/house-wife)