---
title: "കലക്കാച്ചിയിൽ കലക്കി കരിക്കിലെ ജോർജ് "
english_title: "Karikk webseries "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18955/karikk-webseries"
published_at: "2022-01-03T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2c8f110286_Picsart_22-01-03_15-30-07-922.jpg"
keywords: []
---

# കലക്കാച്ചിയിൽ കലക്കി കരിക്കിലെ ജോർജ് 

> **Lead Summary:** ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ് ഇതിൽ പ്രധാനി.

## Article Content

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ് ഇതിൽ പ്രധാനി.

ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന റിട്ടേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന പൊലീസുകാരനായിട്ടാണ് അനു കലക്കാച്ചിയില്‍ എത്തുന്നത്. ഈ കഥാപാത്രത്തെ ഇരു കയ്യും നീട്ടി സോഷ്യൽ മീഡിയ സ്വീകരിച്ചു കഴിഞ്ഞു. 

'അസാധ്യ നടൻ. ഒരുവിധപ്പെട്ട വേഷങ്ങൾ എല്ലാം അനുവിന്റെ കൈകളിൽ ഭദ്രമാണ്, അതും അത്ഭുതപെടുത്തുന്ന പെർഫെക്ഷനോട് കൂടി അത് അവതരിപ്പിക്കാൻ കഴിവുമുണ്ട്.ഹ്യൂമർ റോളുകളിലും, ബോയ് നെക്സ്റ്റ് ഡോർ റോളുകളിലും സീരിയസ് റോളുകളിലുമെല്ലാം അനു കഴിവ് തെളിയിച്ചു കഴിഞ്ഞു, ഇനിയുള്ള എന്റെ ആഗ്രഹം അനുവിനെ ഒരു റൊമാന്റിക് റോളിൽ കാണണം എന്നുള്ളതാണ്. അനുവിന്റെ ഉള്ളിലെ റൊമാന്റിക് നടനെ എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന ഒരു സീരീസിനായി കാത്തിരിക്കുന്നു.' എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18955/karikk-webseries)