---
title: "സന്തോഷ് ട്രോഫി: സെമി കാണാതെ കേരളം പുറത്ത്"
english_title: "Santhosh trophy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189566/santhosh-trophy"
published_at: "2024-03-05T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e75369a9926_n5890227441709658901733231a2a55917f525c63d8f8ef24f6fb3591e2674eac51d66c75eac1d761bc19fb.jpg"
keywords: []
---

# സന്തോഷ് ട്രോഫി: സെമി കാണാതെ കേരളം പുറത്ത്

> **Lead Summary:** **ഇറ്റാനഗര്‍: **സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

## Article Content

**ഇറ്റാനഗര്‍: **സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

തുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു. കേരളാതാരം സുജിത്തിന്‍റെ പെനാല്‍റ്റി ലക്ഷ്യം കാണാതെ പോയതോടെ 7-6 ന് മത്സരം വിജയിച്ച്‌ മിസോറം സെമിയിലേക്ക് മുന്നേറി. 

തുടക്കത്തില്‍ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല. നാല് സ്‌ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോര്‍മേഷനില്‍ മിസോറം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരളം ഗ്രൗണ്ടിലിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189566/santhosh-trophy)