---
title: "പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189573/iritty"
published_at: "2024-03-06T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7b613bbd4f_IMG-20240305-WA0043.jpg"
keywords: []
---

# പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:**  **ഇരിട്ടി** : കോളിക്കടവിൽ തരിശായി കിടക്കുന്ന വയലുകളിലും കൃഷി ഇറക്കുന്ന വയലുകളിലുമായി കോളിക്കടവ് പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. നൂറുമേനി വിളവ് ലഭിച്ച പാടത്ത് ശ്രേയസ്, ആതിര ഇനം വിത്തുകളാണ് വിതച്ചത്. കൊയ്ത്ത് ഉത്സവം പായം പഞ്ചായത്ത് പ്രിസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി . പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, കൃഷി ഓഫീസർ കെ.ജെ. രേഖ, പഴശ്ശിരാജ സെക്രട്ടറി കെ. അനിൽകുമാർ, വൈസ് പ്രിസിഡന്റ് വി ഷിബു എന്നിവർ പ്രസംഗിച്ചു .

## Article Content

 **ഇരിട്ടി** : കോളിക്കടവിൽ തരിശായി കിടക്കുന്ന വയലുകളിലും കൃഷി ഇറക്കുന്ന വയലുകളിലുമായി കോളിക്കടവ് പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. നൂറുമേനി വിളവ് ലഭിച്ച പാടത്ത് ശ്രേയസ്, ആതിര ഇനം വിത്തുകളാണ് വിതച്ചത്. കൊയ്ത്ത് ഉത്സവം പായം പഞ്ചായത്ത് പ്രിസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി . പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, കൃഷി ഓഫീസർ കെ.ജെ. രേഖ, പഴശ്ശിരാജ സെക്രട്ടറി കെ. അനിൽകുമാർ, വൈസ് പ്രിസിഡന്റ് വി ഷിബു എന്നിവർ പ്രസംഗിച്ചു .

നെൽകൃഷിക്ക് പുറമേ ആയിരത്തിലേറെ മരച്ചീനി കൃഷിയും, വാഴ കൃഷിയും പഴശ്ശിരാജ സ്വയം സഹായ സംഘംൻ്റെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട് . പടം : കോളിക്കടവ് പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് പായം പഞ്ചായത്ത് പ്രിസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്യുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189573/iritty)