---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189574/apply-now"
published_at: "2024-03-06T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7b9129f5fe_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കണ്ണൂർ** :കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌ക്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് - 14, 15, 38, മലപ്പട്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 10, ഉളിക്കല്‍ വാര്‍ഡ് -20, അഞ്ചരക്കണ്ടി വാര്‍ഡ്- 11, മുഴപ്പിലങ്ങാട് വാര്‍ഡ്- 5, കീഴല്ലൂര്‍ വാര്‍ഡ്- 10, 11, നാറാത്ത് വാര്‍ഡ്-5, പെരളശ്ശേരി വാര്‍ഡ് -4, 12, മാലൂര്‍ വാര്‍ഡ്-14, ചിറ്റാരിപ്പറമ്പ് വാര്‍ഡ്- 6 എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വീല്‍ ചെയറിന് അപേക്ഷിക്കാം. മുച്ചക്ര സ്‌കൂട്ടറിന് പാപ്പിനിശ്ശേരി വാര്‍ഡ് -8, കണ്ണൂര്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് -14, 33, മാങ്ങാട്ടിടം വാര്‍ഡ് - 3, പായം വാര്‍ഡ് - 6 എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** :കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌ക്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് - 14, 15, 38, മലപ്പട്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 10, ഉളിക്കല്‍ വാര്‍ഡ് -20, അഞ്ചരക്കണ്ടി വാര്‍ഡ്- 11, മുഴപ്പിലങ്ങാട് വാര്‍ഡ്- 5, കീഴല്ലൂര്‍ വാര്‍ഡ്- 10, 11, നാറാത്ത് വാര്‍ഡ്-5, പെരളശ്ശേരി വാര്‍ഡ് -4, 12, മാലൂര്‍ വാര്‍ഡ്-14, ചിറ്റാരിപ്പറമ്പ് വാര്‍ഡ്- 6 എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വീല്‍ ചെയറിന് അപേക്ഷിക്കാം. മുച്ചക്ര സ്‌കൂട്ടറിന് പാപ്പിനിശ്ശേരി വാര്‍ഡ് -8, കണ്ണൂര്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് -14, 33, മാങ്ങാട്ടിടം വാര്‍ഡ് - 3, പായം വാര്‍ഡ് - 6 എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒ യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189574/apply-now)