---
title: "#Wildlife | വന്യജീവി ആക്രമണം: വനം മന്ത്രി ഉന്നതതല യോഗം വിളിച്ചു "
english_title: "Wildlife attack: Forest minister calls high-level meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189625/wildlife-attack-forest-minister-calls-high-level-meeting"
published_at: "2024-03-06T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8019746a48_Screenshot_2024-03-06-11-06-03-51_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Wildlife | വന്യജീവി ആക്രമണം: വനം മന്ത്രി ഉന്നതതല യോഗം വിളിച്ചു 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉന്നതതലയോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഓൺലൈനായി യോഗം നടക്കും. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉന്നതതലയോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഓൺലൈനായി യോഗം നടക്കും. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയെന്ന വീട്ടമ്മ തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇന്നലെ കോഴിക്കോട് കക്കയത്തും, തൃശൂർ അതിരപ്പിള്ളിയിലും രണ്ടുപേർ വന്യജീവി ആക്രമണത്തിൽ മരിച്ചു. കക്കയത്ത് കർഷകൻ പാലാട്ടി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് മരിച്ചത്. അതിരപ്പള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കള്ളുകയാണ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189625/wildlife-attack-forest-minister-calls-high-level-meeting)