---
title: "#NizamRavuthar |  വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന 'ഒരു സർക്കാർ ഉൽപന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു "
english_title: "Nizam Rauthar, the screenwriter passed away  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189637/nizam-rauthar-the-screenwriter-passed-away"
published_at: "2024-03-06T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8088577ba6_nisambig-6324.jpg"
keywords: []
---

# #NizamRavuthar |  വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന 'ഒരു സർക്കാർ ഉൽപന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു 

> **Lead Summary:** **പത്തനംതിട്ട:** മാർച്ച് എട്ടിന് റിലീസിനൊരുങ്ങുന്ന 'ഒരു സർക്കാർ ഉൽപന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.

## Article Content

**പത്തനംതിട്ട:** മാർച്ച് എട്ടിന് റിലീസിനൊരുങ്ങുന്ന 'ഒരു സർക്കാർ ഉൽപന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച രാത്രി വൈകുവോളം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നിസാം. പുതിയ ചിത്രത്തിൻ്റെ പ്രമോ വീഡിയോ ഉൾപ്പെടെ ചൊവ്വാഴ്ച്‌ പങ്കുവെച്ചിരുന്നു. 'ഒരു ഭാരത സർക്കാർ ഉൽപന്നം' എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽ നിന്ന് 'ഭാരതം' എന്നത് നീക്കണമെന്ന സെൻസർ ബോർഡ് നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു നിൽക്കെയാണ് നിസാമിൻ്റെ ആകസ്മ‌ിക നിര്യാണം. അനീഷ് അൻവർ സംവിധാനം ചെയ്‌ത സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. ബോംബെ മിഠായി, റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാ സാഹിബിൻ്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്‌മി. സഹോദരങ്ങൾ: ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് നിസാർ നൂർമഹൽ, നിസ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189637/nizam-rauthar-the-screenwriter-passed-away)