---
title: "പയ്യന്നൂർ നഗരസഭ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു"
english_title: "Payyanoor nagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18964/payyanoor-nagarasabha"
published_at: "2022-01-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2ce4414778_Screenshot_2022-01-03-15-52-50-52_7352322957d4404136654ef4adb64504.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു

> **Lead Summary:** പയ്യന്നൂർ നഗരസഭ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു പയ്യന്നൂർ നഗരസഭ 15 വയസ്സുമുതൽ 18 വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു പയ്യന്നൂർ നഗരസഭ 15 വയസ്സുമുതൽ 18 വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്കാശുപത്രി പയ്യന്നൂർ, പഴയങ്ങാടി താലൂക്കാശുപത്രി എന്നിവയുടെ ഡോക്ടർമാരുടെയും, ആരോഗ്യവിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിലാണ് നഗരസഭയുടെ കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ വെച്ച് വാക്സിൻ വിതരണം ചെയ്യുന്നത്.

രാവിലെ 10 മണിമുതൽ വൈകുന്നേരം 1 മണി വരെയാണ് വാക്സിനേഷൻ നടക്കുക. ആദ്യ ഘട്ടത്തിൽ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ നിശ്ചയിച്ച് വളരെ പെട്ടെന്ന് തന്നെ വാക്സിനേഷൻ പൂർത്തീകരിക്കുമെന്ന് ചെയർ പേഴ്സൺ അറിയിച്ചു.വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ സൈറ്റിൽ റജിസ്റ്റർ ചെയ്തവർ ആയതിന്റെ വിവരങ്ങളും, റജിസ്റ്റർ ചെയ്യാത്തവർ ആധാർ / ഐ.ഡി. ഫോൺ നഹിതം കൗൺസിലർമാർ സാക്ഷ്യപ്പെടുത്തുത്തിയ ടോക്കൺ സഹിതം നിശ്ചയിച്ച കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, കൗൺസിലർമാരായ കെ.യു. രാധാകൃഷ്ണൻ , കെ.കെ. ഫൽഗുനൻ , കോവിഡ് വാക്സിനേഷൻ പയ്യന്നുർ നോഡൽ ഓഫീസർ ഡോ. സുനിത മേനോൻ,ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18964/payyanoor-nagarasabha)