---
title: "#malampuzha | ചളിയിൽ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി"
english_title: "malampuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189640/malampuzha"
published_at: "2024-03-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e80961cb6dc_WhatsApp_Image_2024-03-06_at_11.34.12_AM.jpeg"
keywords: []
---

# #malampuzha | ചളിയിൽ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി

> **Lead Summary:** ** പാലക്കാട്:** പാലക്കാട് മലമ്പുഴ കവ പറച്ചാത്തിയിൽ ചളിയിൽ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി.രണ്ടുമണിക്കൂറോളം ചളിയിൽ കുടുങ്ങിക്കിടന്ന ആനയെ മലമ്പുഴ എലിഫന്റ് സ്ക്വാഡും കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന്‌ പുലർച്ചെ വെള്ളം കുടിക്കാൻ എത്തിയപ്പോഴാണ് ആന ചളിയിൽ അകപ്പെട്ടത്.

## Article Content

** പാലക്കാട്:** പാലക്കാട് മലമ്പുഴ കവ പറച്ചാത്തിയിൽ ചളിയിൽ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി.രണ്ടുമണിക്കൂറോളം ചളിയിൽ കുടുങ്ങിക്കിടന്ന ആനയെ മലമ്പുഴ എലിഫന്റ് സ്ക്വാഡും കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന്‌ പുലർച്ചെ വെള്ളം കുടിക്കാൻ എത്തിയപ്പോഴാണ് ആന ചളിയിൽ അകപ്പെട്ടത്.

സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ ഇന്നലെ  രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189640/malampuzha)