---
title: "ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 13ന് "
english_title: "Bodybuilding Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18965/Bodybuilding-Championship"
published_at: "2022-01-03T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2ceeda8d59_Screenshot_20220103_155408.jpg"
keywords: []
---

# ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 13ന് 

> **Lead Summary:** ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 13ന് കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുമെന്ന് ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചാലഞ്ച്ഡ്, പുരുഷ-വനിത സ്പോർട്സ് ഫിസിക്ക് എന്നീ വിഭാഗങ്ങളിലാണ് മൽസരം.

## Article Content

ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 13ന് കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുമെന്ന് ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചാലഞ്ച്ഡ്, പുരുഷ-വനിത സ്പോർട്സ് ഫിസിക്ക് എന്നീ വിഭാഗങ്ങളിലാണ് മൽസരം.

രാവിലെ ഏഴ് മുതൽ മൽസരം ആരംഭിക്കും.  ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 50 ജിമ്മുകളിൽ  നിന്നായി 300 ഓളം ബോഡി ബിൽഡർമാർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. ജില്ലാ ചാംപ്യൻഷിപ്പിന് ശേഷം അന്നേ ദിവസം ഉച്ചയ്ക്ക് സംസ്ഥാനതല മത്സരവും നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗങ്ങളിലാണ് മൽസരം.

14 ജില്ലകളിലായി ഓഫീഷ്യലും കായിക താരങ്ങളുമായി 400 ഓളം പേർ പങ്കെടുക്കും ഫെബ്രുവരി 22, 23 തിയ്യതികളിൽ പുതുച്ചേരിയിൽ നടക്കുന്ന ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീം സെലക്ഷനും അന്ന് നടക്കും. വാർത്താ സമ്മേളനത്തിൽ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എം കെ കൃഷ്ണകുമാർ, ഭാരവാഹികളായ സേവ്യർ ജോസഫ്, എ ജയരാജൻ, തജ് വീർ, നൗഷൽ ടി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18965/Bodybuilding-Championship)