---
title: "#JanataDal | 2024-ൽ നടക്കാൻ പോകുന്നത് നമ്മുടെ രാജ്യത്ത് നടക്കുന്ന അവസാന തിരഞ്ഞെടുപ്പ്: പി.പി. ദിവാകരൻ"
english_title: " 2024 will be the last election in our country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189700/2024-will-be-the-last-election-in-our-country"
published_at: "2024-03-06T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e83b6a4f687_IMG-20240306-WA0011.jpg"
keywords: []
---

# #JanataDal | 2024-ൽ നടക്കാൻ പോകുന്നത് നമ്മുടെ രാജ്യത്ത് നടക്കുന്ന അവസാന തിരഞ്ഞെടുപ്പ്: പി.പി. ദിവാകരൻ

> **Lead Summary:** **കണ്ണൂർ: **പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും 2024-ൽ നടക്കാൻ പോകുന്നതെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ പറഞ്ഞു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനതാദൾ സെക്കുലർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും 2024-ൽ നടക്കാൻ പോകുന്നതെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ പറഞ്ഞു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനതാദൾ സെക്കുലർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ. മനോജ് അധ്യക്ഷത വഹിച്ചു. സുഭാഷ് അയ്യോത്ത്, ടി. ഭാസ്കരൻ, രാകേഷ് മന്ദമ്പേത്ത്, ബാബുരാജ് ഉളിക്കൽ, സി. ധീരജ്, ടി.കെ കനകരാജ്, മൈക്കിൾ മ്ലാക്കുഴിയിൽ, ജെയിംസ് മൈക്കിൾ, കെ.ടി രാഗേഷ്, നസീമ ഹിം, എന്നിവർ സംസാരിച്ചു. ട്രക്ടറുമായാണ് സമരക്കാരെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189700/2024-will-be-the-last-election-in-our-country)