---
title: "#thaliparamba | താലൂക്ക് ഓഫീസ് പരിസരത്ത് അവകാശച്ചങ്ങല സൃഷ്ടിച്ച്  കേരള എൻ ജി ഒ അസോസിയേഷൻ  "
english_title: "thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189710/thaliparamba-bus-accident"
published_at: "2024-03-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e84308d2428_WhatsApp_Image_2024-03-06_at_2.39.25_PM.jpeg"
keywords: []
---

# #thaliparamba | താലൂക്ക് ഓഫീസ് പരിസരത്ത് അവകാശച്ചങ്ങല സൃഷ്ടിച്ച്  കേരള എൻ ജി ഒ അസോസിയേഷൻ  

> **Lead Summary:** **തളിപ്പറമ്പ:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശച്ചങ്ങല സൃഷ്ടിച്ചു. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ഓഫീസ് പരിസരത്ത് പരിപാടി സംഘടിപ്പിച്ചത്. 6 ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് അവകാശച്ചങ്ങല തീർത്തത്.

## Article Content

**തളിപ്പറമ്പ:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശച്ചങ്ങല സൃഷ്ടിച്ചു. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ഓഫീസ് പരിസരത്ത് പരിപാടി സംഘടിപ്പിച്ചത്. 6 ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് അവകാശച്ചങ്ങല തീർത്തത്.

ജില്ലാ പ്രസിഡണ്ട്  കെ വി മഹേഷ്  ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡണ്ട് എം സനീഷ് അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൾ റഷീദ്, അഷ്റഫ് ഇരിവേരി, ജോയി ഫ്രാൻസിസ്, പി സി സാബു, ടി പി ശ്രീനിവാസൻ, ജനഫർ വർഗ്ഗീസ്, പി വി വിനോദ്, ടി പി നാരായണൻ, ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189710/thaliparamba-bus-accident)