---
title: "പിറവത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189740/dead"
published_at: "2024-03-06T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e870f5f0adf_n58927603417097319552798cec284f1712b1bc189f3beb9d09e8526b25d682e21638c2cb7a0e55279f53b3.jpg"
keywords: []
---

# പിറവത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

> **Lead Summary:** **കൊച്ചി: **എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. 

## Article Content

**കൊച്ചി: **എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. 

റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് വൈകീട്ട് അപകടം ഉണ്ടായത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഒരാളെ പുറത്തെടുത്തപ്പോഴെക്കും അയാള്‍ മരിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഉടന്‍ തന്നെ വിവരം അറിഞ്ഞ് പൊലീസൂം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് ഇവരെ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനം തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189740/dead)