---
title: "അടക്കാത്തോട് - മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189750/road-inauguration"
published_at: "2024-03-06T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8792713d76_IMG-20240306-WA0001.jpg"
keywords: []
---

# അടക്കാത്തോട് - മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം:** എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അടക്കാത്തോട് - മൃഗാശുപത്രി റോഡിൻ്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിര്‍വഹിച്ചു. നാല് ലക്ഷം രൂപ ചിലവഴിച്ച് 66 മീറ്റര്‍ ദൂരമുള്ള കോണ്‍ക്രീറ്റ് റോഡാണ് പൂര്‍ത്തിയാക്കിയത്. കേളകം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ് അധ്യക്ഷനായി.

## Article Content

**കേളകം:** എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അടക്കാത്തോട് - മൃഗാശുപത്രി റോഡിൻ്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിര്‍വഹിച്ചു. നാല് ലക്ഷം രൂപ ചിലവഴിച്ച് 66 മീറ്റര്‍ ദൂരമുള്ള കോണ്‍ക്രീറ്റ് റോഡാണ് പൂര്‍ത്തിയാക്കിയത്. കേളകം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ് അധ്യക്ഷനായി.

പഞ്ചായത്തംഗം ഷാന്‍റി സജി, കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സന്തോഷ് മണ്ണാര്‍കുളം, മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച് കബീര്‍, മുസ് ലിം ലീഗ് കേളകം പഞ്ചായത്ത് ജോ. സെക്രട്ടറി സി.എം യൂസുഫ്, യൂത്ത് ലീഗ് മണ്ഡലം വെെ. പ്രസിഡന്‍റ് ഇ.ഐ അബ്ദുറഹിമാന്‍, സോണി കട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189750/road-inauguration)