---
title: "നവീകരിച്ച കാരാപറമ്പ് ഉരുപ്പുംകുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189761/road-edoor"
published_at: "2024-03-06T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e892f5de1d5_WhatsApp_Image_2024-03-06_at_20.58.33.jpeg"
keywords: []
---

# നവീകരിച്ച കാരാപറമ്പ് ഉരുപ്പുംകുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടൂർ: **കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 25 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കാരാപറമ്പ് - ഉരുപ്പുംകുണ്ട് 1.7 കിലോമീറ്റർ റോഡിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ചെയർ പേഴ്‌സൺ അഡ്വ. ടി. സരള ( പൊതുമരാമത്ത് ജില്ലാ പഞ്ചായത്ത് ) മുഖ്യാതിഥിയായിരുന്നു.

## Article Content

**എടൂർ: **കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 25 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കാരാപറമ്പ് - ഉരുപ്പുംകുണ്ട് 1.7 കിലോമീറ്റർ റോഡിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ചെയർ പേഴ്‌സൺ അഡ്വ. ടി. സരള ( പൊതുമരാമത്ത് ജില്ലാ പഞ്ചായത്ത് ) മുഖ്യാതിഥിയായിരുന്നു.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ജെസ്സി മോൾ വാഴപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ, ആറളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.കെ. സുധാകരൻ, ജെസ്സി ഉമിക്കുഴിയിൽ, ബിജു കുറ്റിക്കാട്ടിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എ. ജോസഫ്, ജോഷി പാലമറ്റം, കെ.ജെ. ജോസ്, സന്തോഷ് പാലക്കൽ, തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. സി.എം. ജാൻസി റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189761/road-edoor)