---
title: "കൊല്ലത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189772/arrested"
published_at: "2024-03-06T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e88b8cf0427_n58930291817097388546746ed156c0ebfee8283a09c1859c2dc62607d432299e7b03a33c57e292c8e226e8.jpg"
keywords: []
---

# കൊല്ലത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍

> **Lead Summary:** **കൊല്ലം: **ഏരൂരില്‍ 16 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍. ഈച്ചം കുഴി സ്വദേശി അനില്‍കുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന കബഡി പരിശീലകനാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് കീഴില്‍ കബഡി പരിശീലിപ്പിക്കുന്ന പതിനാറുകാരനെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

## Article Content

**കൊല്ലം: **ഏരൂരില്‍ 16 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍. ഈച്ചം കുഴി സ്വദേശി അനില്‍കുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന കബഡി പരിശീലകനാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് കീഴില്‍ കബഡി പരിശീലിപ്പിക്കുന്ന പതിനാറുകാരനെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടിയെ കൊണ്ട് നിർബന്ധിച്ച്‌ മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തുടർന്ന് പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയില്‍ അനില്‍കുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്ബ് തന്നെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189772/arrested)