---
title: "#Solar | പുരപ്പുറ സൗരോർജ പദ്ധതി; രജിസ്‌റ്റർ ചെയ്യാം"
english_title: "Purapura Solar Project; Register"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189773/purapura-solar-project-register"
published_at: "2024-03-06T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e88c085eae1_solar-gettyimages-525206743.jpg"
keywords: []
---

# #Solar | പുരപ്പുറ സൗരോർജ പദ്ധതി; രജിസ്‌റ്റർ ചെയ്യാം

> **Lead Summary:** **കണ്ണൂർ:** വീടുകളുടെ മേൽക്കൂരയിൽ സൗരോർജ പാളികൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സബ്സിഡി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി 'സൂര്യ ഘർ മുഫ്ത് ബിജിലി യോജന'ക്ക് പോസ്റ്റ് ഓഫിസുകളിലൂടെ രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് എട്ട്. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളാകാൻ ആറ് മാസത്തിന് ഇടയിൽ ലഭിച്ച ഏതെങ്കിലും വൈദ്യുത ബിൽ മാത്രം മതി. ഒന്നര ലക്ഷത്തോളം ചെലവ് വരുന്ന പദ്ധതിക്ക് 50 ശതമാനത്തോളം സബ്‌സിഡി ലഭിക്കും. 

## Article Content

**കണ്ണൂർ:** വീടുകളുടെ മേൽക്കൂരയിൽ സൗരോർജ പാളികൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സബ്സിഡി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി 'സൂര്യ ഘർ മുഫ്ത് ബിജിലി യോജന'ക്ക് പോസ്റ്റ് ഓഫിസുകളിലൂടെ രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് എട്ട്. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളാകാൻ ആറ് മാസത്തിന് ഇടയിൽ ലഭിച്ച ഏതെങ്കിലും വൈദ്യുത ബിൽ മാത്രം മതി. ഒന്നര ലക്ഷത്തോളം ചെലവ് വരുന്ന പദ്ധതിക്ക് 50 ശതമാനത്തോളം സബ്‌സിഡി ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189773/purapura-solar-project-register)